
മറന്നുപോയി നിന്നെ ഞാൻ – Elizabeth Raju
By - PV MEDIA
മറന്നു പോയ് നിന്നെ ഞാൻ ജീവിതവീഥിയിൽ നടന്നുപോയ് തിരയാതെ കാലമേറെ അതിരുകളില്ലാത്ത നിരുപമ സ്നേഹം നിറഞ്ഞൊരാ മാനസം മറന്നുപോയി ലോകത്തിൽ വശ്യത എന്നെ പുണർന്നപ്പോൾ പാപത്തിൻ കുഴിയിൽ ഞാൻ വീണു പോയി സർവ്വവും സൃഷ്ടിച്ച നല്ലൊരു ദൈവത്തെ മനതാരിൽ കാണാൻ മറന്നുപോയി സ്വർഗ്ഗീയ ഗേഹത്തിൽ വസിക്കും താതന്റെ തീക്ഷ്ണമാം സ്നേഹം തിരിച്ചറിവൂ തിരികെ വരുന്നിതാ വാരിപ്പുണരുന്ന കാരുണ്യമായെന്നും നീ വരണേ